കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 6 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 6 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ   വൈകിട്ട് 5.00 മണി വരെ കടലാടിമറ്റം, കമ്പനി പടി, കുന്നൊന്നി, തകിടി, അയ്യപ്പ ടെമ്പിൾ, ആലുംതറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുച്ചിറ,സങ്കേതം, ഫിൽജോ, പമ്പു ഹൗസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ  9.30 മുതൽ 5 വരെ  വൈദ്യുതി മുടങ്ങും.  മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുത്തൻപുരപ്പടി, നാരകത്തോട്,കാവാലിച്ചിറ ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദേവപ്രഭ ,മാങ്ങാനം അമ്പലം, നടേപ്പാലം,പാലാഴി ,വെട്ടത്തു കവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ  പരിധിയിൽ വരുന്ന കരീമഠം , മേരിത്തറ, ഓളോക്കരി ഈസ്റ്റ്‌,  സുമതി,900, സത്യമൂർത്തി , കൊടുവത്തറ,  കല്ലിങ്കത്തറ, കൊച്ചു പാലം  എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.30മുതൽ   വൈകിട്ട് 5 വരെ  ചേന്നാട് കവല, പെരുനിലം,ആനിപ്പടി, എട്ടു പങ്ക്, തടവനാൽഎന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles