നെല്ലിയാമ്പതിയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

പാലക്കാട്‌: പാലക്കാട്‌ നെല്ലിയാമ്പതി ചുരം പാതിയിൽ കാട്ടാനക്കൂട്ടം യാത്രക്കാർക്ക് നേരെ പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാർ ഓടി രക്ഷപ്പെട്ടു. പോത്തുണ്ടി കൈകാട്ടി ചുരം പാതയിലെ പതിനാലാം മെയിൽ വ്യൂ പോയിൻ്റ് സമീപം ഇന്ന് കാലത്ത് 9 മണിയോടെയാണ് സംഭവം നടന്നത്.

Advertisements

കെഎസ്ഇബി ജീവനക്കാരായ രതീഷ് കുന്നത്ത് പ്രസാദ്, മറ്റൊരു ബൈക്കിൽ സഞ്ചരിച്ച ശിവദാസ്, വിനീഷ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി ചുരം പാതയിലെ കാട്ടാനക്കൂട്ടം സ്ഥിരമായി ഇറങ്ങുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെ 5 ആനകളാണുള്ളത്.

Hot Topics

Related Articles