തുടർച്ചയായ എട്ടാം തവണയും 100 ശതമാനം വിജയം; നാട്ടകം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിനെ ആദരിച്ചു

നാട്ടകം : തുടർച്ചയായ എട്ടാം തവണയും 100 ശതമാനം വിജയം കൈവരിച്ച നാട്ടകം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിനെ ആദർശ് നഗർ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ബാബു സ്കൂൾ എച്ച്.എം ആയ ലത ടീച്ചറിന് ഉപഹാരം നൽകിയാണ് ആദരിച്ചത്. കൂടാതെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉന്നത വിജയം കൈവരിച്ച കീർത്തന, ശ്രയ എന്നിവരെ വൈസ് പ്രസിഡന്റ് ഉഷാ വിജയകുമാറും ജോയിന്റ് സെക്രട്ടറി ഡി. രാജീവ് എന്നിവരും ആദരിച്ചു. സെക്രട്ടറി ഷാനവാസ് എസ്. എസ്, ട്രഷറർ വി എം രാജൻ, കമ്മറ്റിയംഗങ്ങളായ രാജപ്പൻ വത്സര, നന്ദകുമാർ തിരുമേനി, അനിൽകുമാര് ടി പി, സുമാ അനിൽ അസോസിയേഷൻ അംഗം രഞ്ജീഷ് ഡി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ബെന്നോ ജോസഫ് നന്ദിയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles