കൂട്ടിക്കൽ ടൗണിൽ വനം വകുപ്പ് വക സ്ഥലവും കെട്ടിടവും സംരക്ഷണയില്ലാതെ നശിക്കുന്നു

മുണ്ടക്കയം: കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ മുണ്ടക്കയം – വാഗമൺ റോഡിൽ വനം വകുപ്പിൻ്റെ അധീനതയിലുള്ള കെട്ടിടവും അരയേക്കറിലധികം സ്ഥലവും യാതൊരു വിധ പരിപാലനവും ലഭിക്കാതെ കെട്ടിടം നശിച്ചും ജീർണ്ണാവസ്ഥയിലും സ്ഥലം കാടുകയറിയും നശിക്കുന്നു. കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. 2018 ലെ പ്രളയത്തെയും, 2021 ലെ മഹാപ്രളയത്തെയും അതിജീവിച്ച് റോഡുകളുടെ വികസന്നത്തിലൂടെ വൻ വികസന കുതിപ്പിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന കൂട്ടിക്കൽ പഞ്ചായത്തിൽ  ടൗണിനോട് ചേർന്ന് തന്നെ നാടിൻ്റ  ഭാവി വികസന സ്വപ്നങ്ങൾക്ക് ഉപകരിക്കുവാൻ കഴിയുന്ന വിധത്തിലുള്ള ഭൂമിയാണ് കാടുപിടിച്ച് നശിക്കുന്നത്. പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണം, ബസ്സ്റ്റാൻഡ് ,ഷോപ്പിംഗ് ക്ലോപ്ലക്സ് നിർമ്മാണം, ടൂറിസം  തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിനു ഇ സ്ഥം വിട്ടുലഭിക്കുകയാണെങ്കിൽ ഉപയോഗിക്കുവാൻ കഴിയും. 

Advertisements

ഇത് സംബന്ധിച്ച് കൂട്ടിക്കൽ സ്വദേശിയായ ഷെറഫുദീൻ തത്തൻപാറയിൽ എന്ന യുവാവ് നവ കേരള  സദസിൽ നൽകിയ അപേക്ഷയിൽ ഇ കെട്ടിടം പുനരുദ്ധരിച്ച് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കും എന്നാണ് വനം വകുപ്പ് നല്കിയ മറുപടി എന്നാൽ അഞ്ച് മാസം കഴിഞ്ഞിട്ടും  ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. നാടിൻ്റ വികസന സ്വപ്നങ്ങൾക്ക്  ഉപകരിക്കുന്ന ഇ ഭൂമി വനം വകുപ്പ് വിട്ടു നല്കുവാൻ തയ്യാറാണെങ്കിൽ പഞ്ചായത്ത് പകരം സ്ഥലം നൽകി ഏറ്റെടുക്കുവാൻ പഞ്ചായത്ത്  തയ്യാറാണെന്നും  അതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിജോയി ജോസ് മുണ്ടുപാലം  അറിയിച്ചു.

Hot Topics

Related Articles