ബംഗളൂരു : ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11:27 നായിരുന്നു നായിഡുവിന്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, രജനികാന്തും ചിരഞീവിയുമടക്കം സിനിമാതാരങ്ങളും ചടങ്ങിനെത്തിയിരുന്നു.
നാലാം തവണയാണ് നായിഡു ആന്ധ്ര മുഖ്യമന്ത്രിയാകുന്നത്. നേരത്തെ 1995 മുതല്‍ 2004 വരെയും, 2014 മുതല്‍ 2019 വരെയും നായിഡു ആന്ധ്രാ മുഖ്യമന്ത്രി ആയിരുന്നു. ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാണ്‍ ഉപമുഖ്യമന്ത്രി ആയേക്കും. 175 അംഗ നിയമസഭയില്‍ 164 സീറ്റ് നേടിയാണ് ടിഡിപി സഖ്യം അധികാരത്തിലെത്തിയത്.
ആന്ധ്രയില്‍ നായിഡു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ചടങ്ങില്‍ പങ്കെടുത്തത് മോദി, അമിത്ഷാ ഉള്‍പ്പെടെയുള്ള പ്രമുഖര്‍
Advertisements