ഹൈക്കോടതിയിലെ ചേമ്പർ വിരമിക്കുന്ന ദിവസം തന്നെ ഒഴിയണം ;ജഡ്ജിമാർക്ക് മാനദണ്ഡങ്ങളുമായി  ഹൈക്കോടതി 

കൊച്ചി: ഹൈക്കോടതി ജഡ്ജിമാർ വിരമിക്കുമ്പോഴോ സ്ഥലംമാറി പോകുമ്പോഴോ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച്‌ സർക്കുലർ പുറത്തിറക്കി.നല്‍കിയിരിക്കുന്ന നിർദേശം ഹൈക്കോടതിയിലെ ചേമ്പർ വിരമിക്കുന്ന ദിവസം തന്നെ ഒഴിയണമെന്നാണ്. നടപടിയുണ്ടായത് ഇക്കാര്യത്തില്‍ പരാതി ഉയർന്ന സാഹചര്യത്തിലാണ്. അടുത്തിടെ വിരമിച്ച ഹൈക്കോടതി ജ‍ഡ്ജി ചേമ്പർ ഒഴിയാത്തതിനെതിരെ അഭിഭാഷകൻ പരാതി നല്‍കിയിരുന്നു. തുടർന്ന് പൊതുമാനദണ്ഡം നിശ്ചയിച്ച്‌ രജിസ്ട്രി സർക്കുലർ ഇറക്കുകയായിരുന്നു.

Advertisements

സർക്കുലർ അനുസരിച്ച്‌ വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ്ജിമാർ ചേമ്പർ ഉപയോഗിക്കാൻ പാടില്ല. വിരമിച്ച്‌ മൂന്നാമത്തെ പ്രവർത്തി ദിവസം വൈകുന്നേരം നാലരയ്ക്ക് മുൻപ് എല്ലാ കേസ് രേഖകളും രജിസ്ട്രിക്ക് ജീവനക്കാർ കൈമാറേണ്ടതായുണ്ട്. ചീഫ് ജസ്റ്റിസിൻ്റെ അനുമതിയോടെ സ്ഥലം മാറ്റപ്പെട്ട ജഡ്ജിയ്ക്ക് നിശ്ചിത കാലത്തേക്ക് ചേമ്പർ ഉപയോഗിക്കാവുന്നതാണ്.അവസാന പ്രവർത്തി ദിവസം തന്നെ രജിസ്ട്രിയ്ക്ക് വിധി പറയാൻ മാറ്റി വച്ച കേസുകളുടെ ഒപ്പിട്ട ഉത്തരവുകള്‍ കൈമാറേണ്ടതായുണ്ട്.

Hot Topics

Related Articles