കേരള കാർഷിക സർവ്വകലാശാല വിദ്യാഭ്യാസ സെമിനാർ ജൂൺ 23 ന് 

കേരള കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “മികച്ച തൊഴിലിന് കാർഷിക കോഴ്സുകൾ” എന്ന വിദ്യാഭ്യാസ സെമിനാർ 2024 ജൂൺ 23 – ഞായറാഴ്ച രാവിലെ 9.30 ന് കോട്ടയം സി എം എസ്സ് കോളേജ്, ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.കാർഷിക സർവ്വകലാശാല കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 20 പുത്തൻ തലമുറ കോഴ്സുകൾ, കാർഷിക എം ബി എ കോഴ്സ്, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം കുമരകത്തെ ബി എസ് സി (ഹോണേഴ്സ്) അഗ്രികൾച്ചർ കോഴ്സ്, ഓണാട്ടുകര പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡിപ്ലോമ കോഴ്സായ അഗ്രികൾച്ചറൽ സയൻസ് എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ ചർച്ച ചെയ്യുന്നു. 10-12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഈ സെമിനാറിൽ പങ്കെടുക്കാം ഇതിൻറെ രജിസ്ട്രേഷൻ സൗജന്യമാണ്.

Advertisements

കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.ബി അശോക് ഐ എ എസ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വിദഗ്ധൻ ഡോ.ടി.പി സേതുമാധവൻ സെമിനാർ നയിക്കുന്നു. സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ സന്നിഹിതരാവുന്ന സെമിനാറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കോഴ്സ് ഡയറക്ടേഴ്സിനോട് നേരിട്ട് സംവദിക്കാനുള്ള അവസരമുണ്ടാകും.

Hot Topics

Related Articles