ഒളശ്ശ സി.എം.എസ് എൽ.പി സ്കൂളിൽ വായനാദിനാഘോഷം ആചരിച്ചു

ഒളശ്ശ : ഒളശ്ശ സി.എം.എസ് എൽ.പി സ്കൂളിൽ വായനാദിനത്തിന്റെ ഭാഗമായി വായനാദിനാഘോഷം ആചരിച്ചു. അയ്മനത്തെ പ്രമുഖ സാമൂഹ്യ സേവന സംഘടന “മനസ്സ്” ഉപദേശക സമിതി അംഗം ജി പ്രസാദാണ് ഉദ്ഘാടനം നിർവഹിച്ചത്. കൂടാതെ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം വാർഡ് മെമ്പർ സുനിത അഭിഷേക് ഉദ്ഘാടനം ചെയ്തു. മനസ്സിൻറെ മുതിർന്ന അംഗം ശാന്തകുമാരി ടീച്ചർ സ്കൂൾ കുട്ടികളുമായി സംവദച്ചു. യോഗത്തിൽ സ്കൂൾ വായന മൂലയ്ക്ക് മനസ്സ് നൽകുന്ന പുസ്തകങ്ങൾ പ്രസിഡൻറ് പ്രസാദ് കൂത്തുക്കരിയിൽ സ്കൂൾ പ്രധാന അധ്യാപകക്ക് കൈമാറി. പിടിഎ പ്രതിനിധികളുടെയും അധ്യാപകരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങായി ഒളശ്ശ സി.എം.എസ് എൽ.പി സ്കൂളിലെ വായനാദിനം മാറി.

Advertisements

Hot Topics

Related Articles