ജില്ലാതല ഹെൽപ് ഡെസ്‌കിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കോട്ടയം: ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി ജില്ലാതല ഹെൽപ് ഡെസ്‌കിൽ പ്രവർത്തിക്കുന്നതിനായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. മാനേജ്മെന്റ് /സോഷ്യൽ സയൻസ്/ ന്യൂട്രീഷൻ വിഷയങ്ങളിൽ ബിരുദം/ ബിരുദാനന്തര ഡിപ്ലോമ, രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ളീഷിലും മലയാളത്തിലുമുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. അപേക്ഷകർ പ്രദേശവാസികളായിരിക്കണം. പ്രായപരിധി: 2024 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. താൽപര്യമുള്ളവർ ബയോഡേറ്റയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ്. സെൽ, കെ.വി.എം. ബിൽഡിംഗ്, അണ്ണാൻകുന്ന്, കോട്ടയം-1 വിലാസത്തിൽ ജൂൺ 28 നകം അപേക്ഷ നൽകാം. വിശദവിവരത്തിന് ഫോൺ: 0481-2561677, 8590881069, 9188959622

Advertisements

Hot Topics

Related Articles