പുതുപ്പള്ളി മച്ചുകാട് സി.എം.എസ്.എൽ.പി. സ്കൂളിൽ പുസ്തക വീടിന് തുടക്കമായി 

പുതുപ്പള്ളി: മച്ചുകാട് സി.എം.എസ്.എൽ.പി. സ്കൂളിൽവായനയുടെ ലോകത്തേക്ക് മലയാളിയെ കൈ പിടിച്ചുയർത്തിയ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായന മാസാചരണത്തിന് തുടക്കം കുറിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. അനൂപ് ജോർജ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മീഡിയവൺ ചീഫ് റിപ്പോർട്ടർ ജോസി ബാബു സ്കൂൾ തല ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം ഈസ്റ്റ് ബി. പി. സി. സജൻ എസ് നായർ മുഖ്യപ്രഭാഷണം നടത്തി. 

Advertisements

തുടർന്ന് സമൂഹവായനയ്ക്ക്  വേദി ഒരുക്കുന്ന പുസ്തക വീടിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ബെന്നി മാത്യു ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരുഷ് സുബിൻ്റെ വീട്ടിൽ നിർവഹിച്ചു. ഓരോ പ്രദേശത്തെയും മുഴുവൻ പേരെയും പുസ്തക വായന യിലേയ്ക്ക് നയിക്കുന്ന പുസ്തക വീടിൻ്റെ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ നേതൃത്വം നൽകും. വായനദിനത്തിൽ അധ്യാപകനായ ബിബിൻ എം.ജെ നിർമ്മിച്ച അഞ്ചടി ഉയരത്തിലുള്ള തുറന്ന പുസ്തകം വ്യത്യസ്തത പുലർത്തി. വിവിധ സാഹിത്യ നായകന്മാരുടെ കാരിക്കേച്ചറുകളും പുസ്തകങ്ങളും  കുട്ടികൾക്ക് പരിചയപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

. പി ടി എ പ്രസിഡൻ്റ് രാഖി മോൾ സാം, തോമസ് വർഗീസ്, ബിബിൻ എം.ജെ., സിനു സൂസൻ ജേക്കബ്, വിൻസി പീറ്റർ എന്നിവർ പ്രസംഗിച്ചു. വായന മാസാചരണത്തോടനുബന്ധിച്ച് പുസ്തകം പരിചയപ്പെടുത്തൽ സാഹിത്യ നായകരെ പരിചയപ്പെടുത്തൽ, ലൈബ്രറി പുസതക വിതരണം, വായനക്കുറിപ്പ് തയ്യാറാക്കൽ , ബാഡ്ജ് , പോസ്റ്റർ , പതിപ്പ്, ആൽബം എന്നിവയുടെ നിർമാണം, പുസ്തകപ്രദർശനം ,അമ്മ വായന, ഒരു ദിവസം ഒരു അതിഥി ( പുസ്തകം) , വായന മരം, പുസ്തകക്കൊട്ട,ചിത്ര ഗാലറി നിറയ്ക്കൽ എന്നീ പ്രവർത്തനങ്ങളും ക്വിസ്, വായനമത്സരം പത്രവായന മത്സരം,കൈയക്ഷര മത്സരം, അടിക്കുറിപ്പ് മത്സരം ചുമർ പത്രിക മത്സരം എന്നിവയും ഒന്ന്, രണ്ട് ക്ലാസ്സുകളിൽ പദനിർമാണ മത്സരവും ഉണ്ടായിരിക്കും. കുട്ടികളുടെ പത്രം’ ഇൻലന്റ് മാഗസിൻ, റവ. ബെഞ്ചമിൻ ബെയ്ലിയുടെ പാദസ്പർശമേറ്റ സി.എം.എസ്. പ്രസ് സന്ദർശനം ,ലൈബ്രറി സന്ദർശനം എന്നിവ ഉൾപ്പെടെയുള്ള പഠന പ്രവർത്തനങ്ങൾ വായന മാസാചരണത്തോടനുബന്ധിച്ച് നടക്കും.

Hot Topics

Related Articles