ബസേലിയോസ് കോളജ് നാഷണൽ സർവ്വീസ് സ്കീമിന്റെയും കൂരോപ്പട പബ്ലിക് ലൈബ്രറിയുടെയും നേതൃത്വത്തിൽ ളാക്കാട്ടൂർ ഗവ. എൽ.പി. സ്കൂളിൽ വായനാവാരാഘോഷം നടത്തി 

കോട്ടയം: ബസേലിയസ് കോളജ് നാഷണൽ സർവീസ് സ്കീമിന്റെയും കൂരോപ്പട പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ളാക്കാട്ടൂർ ഗവ. എൽ.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായനാവാരാഘോഷത്തിന്റെയും ഉദ്ഘാടനം നടന്നു.  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ പാമ്പാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ സുജാകുമാരി എസ്.ഡി. ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീലത കുമാരി ആർ  അധ്യക്ഷത വഹിച്ച  യോഗത്തിൽ കൂരോപ്പട പബ്ലിക് ലൈബ്രറി പ്രസിഡൻറ് ടി.ജി ബാലചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ ഡോ. കൃഷ്ണരാജ് എം. വി,  ടി.ജി.നാരായണ കുറുപ്പ്, ഗോപകുമാർ വി.ജി, ശ്രീബ ബി എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles