രാമപുരം കുറിഞ്ഞി വളവിൽ അന്തർ സംസ്ഥാന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 15 യാത്രക്കാർക്ക് പരിക്ക്; മൂന്നു പേരുടെ നില ഗുരുതരം

കോട്ടയം: രാമപുരം കുറിഞ്ഞി വളവിൽ നിയന്ത്രണം നഷ്ടമായ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. ഡ്രൈവർ അടക്കം മൂന്നു പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാവിലെ 11 മണിയോടെ എംസി റോഡിൽ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം. ബാംഗ്ലൂർ – തിരുവല്ല – ആലപ്പുഴ റൂ്ട്ടീൽ സർവീസ് നടത്തുന്ന സൂരജ് എന്ന അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ 15 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് രാമപുരം, കരിങ്കുന്നം പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Advertisements

Hot Topics

Related Articles