കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. ഇതിനിടെ, വി.എസിന്റെ ഭാര്യ വസുമതിയ്ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്ഥതകളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വി.എസിനു മോണോക്ലോണൽ ആന്റി ബോഡി നൽകിയതായി ഡോക്ടർമാർ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വി.എസ് അച്യുതാനന്ദൻ ചികിത്സയിൽ കഴിയുന്നത്.
Advertisements