ആകാശപാതയുടെ നിർമ്മാണം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ജൂലായ് ആറ് ശനിയാഴ്ച ഉപവാസ സമരം

Advertisements

കോട്ടയം : ആകാശപാതയുടെ നിർമ്മാണം സർക്കാർ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ജൂലായ് 6 ശനിയാഴ്ച ഉപവാസസമരം നടത്തും. കോൺഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ളോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആകാശപാതയ്ക്ക് സമീപം സംഘടിപ്പിക്കുന്ന ഉപവാസസമരം രാവിലെ ഒൻപതിന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ, ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎ മാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർ പ്രസംഗിക്കും. രാവിലെ ഒൻപത് മുതൽ വൈകുന്നേരം ഏഴ് വരെ നടത്തുന്ന ഉപവാസ സമരത്തിന്റെ സമാപനസമ്മേളനത്തിൽ ആന്റോ ആന്റണി എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, കെ.പി.സി.സി, ഡി.സി.സി, യുഡിഎഫ് നേതാക്കൾ പങ്കെടുക്കും. കഴിഞ്ഞ എട്ട് വർഷമായി കോട്ടയം നിയോജക മണ്ഡലത്തോട് ഇടത് സർക്കാർ കാണിക്കുന്ന വികസനവിരോധത്തിന് എതിരെ യും കോട്ടയം നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സിപിഎം തടസപ്പെടുത്തുന്നതിനെതിരെയുമാണ് ഉപവാസ സമരമെന്ന് കോൺഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ളോക്ക് പ്രസിഡന്റുമാരായ സിബി ജോൺ, ജയചന്ദ്രൻ എന്നിവർ അറിയിച്ചു.

Hot Topics

Related Articles