സുകുമാർ അഴീക്കോട് ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഭാരതീയം പ്രഭാഷണ പരമ്പര ഇന്ന് കോട്ടയത്ത്‌ 

കോട്ടയം : ഡോ. സുകുമാർ അഴീക്കോട് ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ  2024 ലെ ഭാരതീയം പ്രഭാഷണ പരമ്പര നടത്തുന്നു. ഇന്ന്  വൈകിട്ട് 4.30 ന് കോട്ടയം ഡി സി ഓഫീസിൽ വെച്ച് നടത്തുന്നു.പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം കെ.  ജയകുമാർ ഐഎഎസ് നിർവ്വഹിക്കും.   ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷത വഹിക്കും. വിഖ്യാതചിന്തകൻ ഫാ. ഫാ. ഡോ. കെ.എം ജോർജിൻ്റെ പ്രഭാഷണസമാഹാരം ആധുനിക വിചാരശില്പികൾ എന്ന  പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും. ഡോ.കെ.എം സീതി ഗ്രന്ഥപരിചയം നിർവ്വഹിക്കും. പ്രൊഫ. മാത്യു പ്രാൽ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് എന്നിവർ ആശംസകൾ അർപ്പിക്കും. 

Advertisements

Hot Topics

Related Articles