മാസപ്പടി കേസ്; വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടൻ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡിജിപിയുടെ ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ ദിവസം സർക്കാരിനെക്കൂടി കക്ഷി ചേർത്ത് ഹർജി ഭേദഗതി ചെയ്ത് നൽകിയിരുന്നു.

Advertisements

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

Hot Topics

Related Articles