നെഹ്റു ട്രോഫി വള്ളംകളി കാണുവാൻ അവസരമൊരുക്കി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ

ഓഗസ്റ്റ് 10 ന് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രുട്രോഫി വളളം കളി കാണുവാൻ പ്രേത്യക സർവീസുമായി കെഎസ്ആർടിസി. എല്ലാ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികള്‍ക്കായിട്ടാണ് ഈ സർവീസ്. കെഎസ്‌ആർടിസിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നും ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ഒരുക്കി ഓളപ്പരപ്പിലെ ഒളിംമ്ബിക്സിന് ആവേശം കൂട്ടുവാന്‍ കെ എസ് ആർ ടി സി വിപുലമായ സൗകര്യങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisements

വളളംകളിയുടെ ടിക്കറ്റ് ഉള്‍പ്പെടെയാണ് വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സുകള്‍ ഒരുക്കി ട്രിപ്പുകള്‍ ക്രമീകരിച്ചാണ് കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കുകളും കെ എസ് ആർ ടി സി പങ്കുവെച്ചു. കഴിഞ്ഞ വർഷങ്ങളില്‍ കെ.എസ്.ആർ.ടി.സി വഴിയുള്ള ടിക്കറ്റ്‌ വില്‍പ്പനയ്ക്ക്‌ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്രാവശ്യം കൂടുതല്‍ ബസുകള്‍ എത്തിച്ചേരുന്നതിനൊപ്പം കൂടുതല്‍ ജില്ലകളില്‍ ടിക്കറ്റ് വില്‍പ്പനയ്ക്കുള്ള സംവിധാനവും ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ എസ് ആർ ടി സി. ഇതിനായി +919846475874 നമ്പറില്‍ ബന്ധപ്പെടാം.

Hot Topics

Related Articles