കൂരോപ്പട : ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഗോപി ഉല്ലാസ് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ രാജമ്മ ആഡ്രൂസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാ സുരേഷ്, പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞൂഞ്ഞമ്മ കുര്യൻ, ഷീലാ ചെറിയാൻ, ബാബു വട്ടുകുന്നേൽ, റ്റി.ജി മോഹനൻ, രാജി നിതീഷ് മോൻ, ആശാ ബിനു, സോജി ജോസഫ്, അസി.സെക്രട്ടറി പി.റ്റി സജി, എസ്.സി കോ-ഓർഡിനേറ്റർ ചിഞ്ചു പി രാജു തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements