പത്തനംതിട്ട ജില്ല സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ രോഗവ്യാപനവും, അതിനെ തുടര്‍ന്നുള്ള സങ്കീര്‍ണതകളും ഒഴിവാക്കുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അറിയിച്ചു.
ജില്ലയില്‍ ഇതുവരെ ആകെ 233031 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 52 ഒമിക്രോണ്‍ കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് ബാധ മൂലം ജില്ലയില്‍ ഉണ്ടായിട്ടുള്ള ആകെ മരണം 1306 ആണ്. 24 ക്ലസ്റ്ററുകളാണ് ഇപ്പോഴുള്ളത്. എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും ആര്‍ടിപിസിആര്‍ പരിശോധന ലഭ്യമാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച് ആന്റിജന്‍ പരിശോധന ലഭ്യമാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ള രോഗലക്ഷണങ്ങള്‍ ഉള്ളവരും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.
വിദേശരാജ്യങ്ങളില്‍ നിന്നു വന്നവര്‍ ഏഴു ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിനു ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു. വാക്സിനേഷനെ കുറിച്ചോ, കോവിഡ് രോഗബാധയെകുറിച്ചോ അറിയുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ജില്ലയില്‍ സജ്ജമാണ്. വിളിക്കേണ്ട നമ്പര്‍ 04682-322515.
കോവിഡ് പ്രതിരോധം ജാഗ്രത കൈവിടരുത്; ഡിഎംഒ ഡോ. എല്‍. അനിതാകുമാരി
Advertisements