സ്വന്തം രാജ്യത്തൈക്കാൾ വലിയ തീവ്രവാദ സൈന്യം കയ്യിൽ; ഇസ്രയേലിനെ പോലും വിറപ്പിച്ച് നിർത്തിയ സൈനിക ശക്തി; ഹസൻ നസ്‌റല്ലയുടെ തലയെടുത്ത് ഇസ്രയേൽ ആക്രമണം; ഹസൻ വീഴുമ്പോൽ തകരുന്നത് ഹിസ്ബുള്ള കോട്ടയോ

ജറുസലം: ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയെ വധിച്ചതിലൂടെ തങ്ങളുടെ ശത്രുനിരയിലെ മറ്റൊരു പ്രബലനെ കൂടിയാണ് ഇസ്രയേൽ ഇല്ലായ്മ ചെയ്തിരിക്കുന്നത്. ഗാസയിലെ ഹമാസുമായും യെമനനിലെ ഹൂതികളുമയും ഉൾപ്പെടെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഹസൻ നസ്‌റല്ല പലകുറി ഇസ്രയേലിനെതിരെ നേർക്കുനേർ പോരാട്ടം നടത്തിയിട്ടുണ്ട്. ഇസ്രയേലിന് പലപ്പോഴും ഹിസ്ബുള്ളയുടെ മുന്നിൽ പിന്മാറ്റം നടത്തേണ്ടിയും വന്നിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ലെബനനിലെ സൈന്യത്തെക്കാളും വലിയ പ്രഹരശേഷിയുള്ള സായുധ സംഘമായി ഹിസ്ബുള്ളയെ വളർത്തിയെടുത്ത ഹസൻ നസ്‌റല്ല എന്ന നേതാവ് പശ്ചിമേഷ്യയിലെ സായുധ പോരാട്ടങ്ങളുടെ ചരിത്രത്തിലെ സജീവ അധ്യായമാണ്. ഇറാന്റെ പിന്തുണയോടെ ഹിസ്ബുള്ളയെ ഇസ്രയേലിന്റെ ഉറക്കംകെടുത്തുന്ന സംഘടനയായി വളർത്തിയെടുത്ത ഹസൻ നസ്‌റല്ലയുടെ ജീവിതം നമുക്കൊന്ന് അറിഞ്ഞുവരാം…

Advertisements

1960ൽ ബെയ്‌റൂട്ടിലാണ് നസ്‌റല്ലയുടെ ജനനം. പച്ചക്കറി കച്ചവടക്കാരനായ ഒൻപത് മക്കളിൽ മൂത്തവൻ. ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഷിയാ കുടുംബത്തിൽ ജനിച്ച നസ്റല്ല തന്റെ വിദ്യാഭ്യാസം ടയറിൽ പൂർത്തിയാക്കി. 1975ൽ ഷിയ ഗ്രൂപ്പുകളുടെ അമൽ മൂവ്‌മെന്റിന്റെ ഭാഗമായി. തുടർന്ന് ബാൽബെക്കിലെ ഒരു ഷിയ സെമിനാരിയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. 1982 ലെ ഇസ്രായേലി ലെബനൻ അധിനിവേശത്തിനെതിരെ പോരാടാൻ രൂപീകരിച്ച ഹിസ്ബുള്ളയിൽ നസ്രല്ല ചേർന്നു. ഇറാനിലെ മതപഠനത്തിന് ശേഷം, നസ്രല്ല ലെബനനിലേക്ക് മടങ്ങി, 1992 ൽ ഹിസ്ബുല്ല മേധാവി അബ്ബാസ് അൽ മുസാവി ഇസ്രയേലിന്റെ ഹെലികോപ്റ്റർ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ 32-ാം വയസിൽ ഹിസ്ബുല്ലയുടെ പ്രധാന നേതാവായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇസ്രയേലിനെതിരെ നസ്‌റല്ലയുടെ ആദ്യത്തെ തിരിച്ചടി ഈ സംഭവത്തിലായിരുന്നു. വടക്കൻ ഇസ്രയേലിൽ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തി. കാർബോംബ് ആക്രമണത്തിൽ തുർക്കിയിലെ ഇസ്രയേൽ എംബസിയിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അർജന്റീനയിലെ ഇസ്രയേൽ എംബസിയിലെ മനുഷ്യബോംബ് സ്‌ഫോടനത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുമായുള്ള ചെറുയുദ്ധത്തിൽ തെക്കൻ ലെബനനിൽനിന്ന് ഇസ്രയേലിന് പിൻമാറേണ്ടി വന്നു. ഇസ്രയേലിന്റെ തിരിച്ചടിയിൽ നസ്‌റല്ലയുടെ മകൻ കൊല്ലപ്പെട്ടു. ലെബനന്റെ പഴയ അതിർത്തികൾ പുനഃസ്ഥാപിക്കുമെന്ന് നസ്‌റല്ല പ്രഖ്യാപിച്ചു. 2006 ൽ ഹിസ്ബുല്ല ഇസ്രയേൽ അതിർത്തി കടന്ന് ആക്രമണം നടത്തി. 8 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. സംഘർഷം യുദ്ധമായി വളർന്നു.

34 ദിവസത്തെ യുദ്ധത്തിൽ 1125 ലെബനൻകാരും 119 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. നസ്‌റല്ലയുടെ വീട് ഇസ്രയേൽ യുദ്ധ വിമാനങ്ങൾ ലക്ഷ്യമിട്ടെങ്കിലും രക്ഷപ്പെട്ടു. 2009ൽ ഹിസ്ബുല്ലയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് വ്യക്തമാക്കി നസ്‌റല്ല മാനിഫെസ്റ്റോ പുറത്തിറക്കി. നാലു വർഷത്തിനുശേഷം സംഘടന പുതിയ മേഖലകളിലേക്ക് കടന്നു. ഇറാന് പിന്തുണയുമായി സിറിയയിലേക്ക് പോരാളികളെ അയച്ചു. സിറിയയിലേക്ക് യുദ്ധത്തിന് പോരാളികളെ അയച്ചതിനെ എതിർത്ത് ലെബനനിലെ സുന്നി നേതാക്കൾ രംഗത്തുവന്നിരുന്നു.

മധ്യപൂർവദേശത്ത് വലിയ സ്വാധീനമുള്ള നേതാവായിരുന്നു നസ്‌റല്ല. ഇസ്രയേലിനോട് പോരാടാൻ ഇറാനിൽനിന്ന് റോക്കറ്റുകളും മിസൈലുകളും ഹിസ്ബുല്ലയ്ക്കു ലഭിക്കുന്നുണ്ട്. ഇറാനുമായി അടുത്ത ബന്ധമുള്ള നസ്‌റല്ലയാണ് ഹിസ്ബുല്ലയെ ഇന്ന് കാണുന്ന തരത്തിൽ രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയത്. ഇസ്രയേലിന്റെ വധഭീഷണിയുള്ളതിനാൽ പൊതു ചടങ്ങുകളിൽ വർഷങ്ങളായി നസ്‌റല്ല പങ്കെടുത്തിരുന്നില്ല.

പലസ്തീൻ സായുധ സംഘടനയായ ഹമാസ്, ഇറാഖിലെയും യെമനനിലെയും സായുധ ഗ്രൂപ്പുകൾ എന്നിവയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായിരുന്നു നസ്റല്ല. ലെബനീസ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായ നസ്‌റല്ലയാണ് ലെബനീസ് സൈന്യത്തേക്കാൾ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത്.

2023 ഒക്ടോബർ എട്ടിന് ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതോടെ പിന്തുണയുമായി ഹിസ്ബുല്ലയെത്തി. ഇതോടെയാണ് സംഘടനയെ വീണ്ടും ഇസ്രയേൽ ലക്ഷ്യമിട്ടത് .ഇതിന്റെയെല്ലാം പരിണിത ഫലമായി ഇസ്രയേൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനനിൽ നടത്തിയ പോരാട്ടങ്ങളിൽ സാധാരണക്കാരായ നിരവധിയാളുകൾക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ കുറേ നാളുകളിലായി ഇസ്രയേൽ ആരും ചിന്തിക്കുകപോലും ചെയ്യാത്ത രീതിയിൽ പേജർ, വോക്കിടോക്കി സ്‌ഫോടന പരമ്ബരകൾ തന്നെ നടത്തി. എത്രയധികം ആളുകളാണ് മരിച്ചു വീണത്. ആക്രമണം ഞെട്ടിച്ചതായും തിരച്ചടിക്കുമെന്നും നസ്‌റല്ല വ്യക്തമാക്കിയിരുന്നു. ആ സ്‌ഫോടനങ്ങൾക്കു പിന്നാലെ ലബനനിൽ ഇസ്രയേൽ കനത്ത ആക്രമണമാണ് നടത്തിയത്. ഒറ്റദിവസം തെക്കൻ ലബനനിൽ അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്‌റൂട്ടിലെ ദഹിയയിൽ ഇസ്രയേൽ കനത്ത മിസൈൽ ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ വൻ സ്‌ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങളാണ് തകർന്നുവീണത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.