കോർപ്പറേറ്റ് ഏജൻസിയും, പാലാ സോഷ്യൽ വെൽഫെയർ കൈ കോർത്തു : കുട്ടികർഷകർ വിപണിയിലേക്ക്

പാലാ :  കോർപ്പറേറ്റ് ഏജൻസിയും, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന കുട്ടികൾ കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കൃഷി ചെയ്യപ്പെടുന്ന പച്ചക്കറി

Advertisements

രാമപുരം എസ് എച്ച് എൽ പി സ്കൂളിലെ കുട്ടികൾ സ്വന്തം കൃഷിതോട്ടത്തിൽ വിളയിച്ച പച്ചക്കറികൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നതിനു പുറമെ വാണിജ്യാടിസ്ഥാനത്തിൽ വിപണികളിൽ എത്തിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

15 കിലോ വഴുതനങ്ങയും 10 കിലോ കുക്കുംബർവെള്ളരിയും ആണ് കുട്ടികർഷകർ വിപണിയിൽ എത്തിച്ചത്. ഓണക്കാലത്തു സ്വന്തം കൃഷിത്തോട്ടത്തിൽ വിളയിച്ച കപ്പളങ്ങാ അച്ചാറാക്കി വിപണികളിൽ എത്തിച്ചു അതിൽ നിന്ന് സമാഹരിച്ച തുക സ്കൂളിലെ അർഹരായ കുട്ടികളുടെ ഭവന പുനരുധാരണത്തിനായി വിനിയോഗിച്ചിരുന്നു. തുടർന്നും ഉച്ച ഭക്ഷണാവശ്യത്തിന് ശേഷം അധികം വരുന്ന പച്ചക്കറികൾ വിപണിയിൽ എത്തിക്കുന്ന പദ്ധതി തുടരുമെന്നും സ്കൂൾ കൃഷി ക്ലബ് ഭാരവാഹികൾ അറിയിച്ചു. 

Hot Topics

Related Articles