“ഗാന്ധി സന്ദേശങ്ങൾ ലോക സമാധാനത്തിനുള്ള ഏക വഴി”; അഡ്വ. കെ. ആർ. രാജൻ

പാമ്പാടി: ലോകത്ത് യുദ്ധങ്ങൾ അവസാനിക്കാനുള്ള ഏക വഴി ഗാന്ധിയൻ ചിന്തകളാണെന്ന് എൻ.സി. പി. (എസ്) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ. രാജൻ പറഞ്ഞു. പാമ്പാടിയിൽ എൻ.സി. പി. (എസ്) നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി സമൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. ആർ. രാജൻ.

Advertisements

നിയോജക മണ്ഡലം പ്രസിഡൻ്റ് ജെയ്മോൻ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ബാബു കപ്പക്കാല, മാത്യു പാമ്പാടി, രാധാകൃഷ്ണൻ ഓണമ്പള്ളി, അനു വാകത്താനം, അഡ്വ സുരേഷ് കുമാർ, മീനടം ഗോപാലകൃഷ്ണൻ, ബിജു തോമസ്, എബിസൺ കൂരോപ്പട തുടങ്ങിയവർ പ്രസംഗിച്ചു. കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗമായി ചുമതലയേറ്റ അഡ്വ കെ .ആർ. രാജനെ ജില്ലാ സെക്രട്ടറി ബാബു കപ്പക്കാല പൊന്നാട അണിയിച്ചു സ്വീകരിച്ചു.

Hot Topics

Related Articles