സി.ബി.എസ്സ്. ഇ സംസ്ഥാന മാഗസിൻ അവാർഡ് ഒന്നാം സ്ഥാനത്ത് ദി ബേക്കർ വിദ്യാപീഠ്

കോട്ടയം:കുരുന്നുകളുടെ സർഗ്ഗ ചേതനയെ വെളിച്ചത്തു കൊണ്ടുവന്ന സ്കൂൾ മാഗസിൻ *MERAKI* സി.ബി.എസ്.ഇ സ്കൂളുകളുടെ മാഗസിൻ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.എറണാകുളത്തു വെച്ച് നടന്ന ഓൾകേരള പ്രിൻസിപ്പൽസ് കോൺഫ്രൻസിൽ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ് .സോമനാഥനിൽ നിന്ന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ.ബെസ്സി എ. വർക്കി അവാർഡ് സ്വീകരിച്ചു. സെട്രൽ സഹോദയ കോൺ ക്ലേവ് കോട്ടയം പ്രസിഡൻ്റ് വിനീത നായർ , സെകട്ടറി നിനി എബ്രഹാം ,ഖജാൻജി നീലകണ്ഠൻ എം കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് ഫാ .സിജൻ പോൾ ഊന്നുകല്ലേൽ , സി .ബി എസ് .ഇ സി . ഇ . ഒ ഡയറക്റ്റർ അന്നപൂർണ്ണി, ഭാരവാഹികളായ ബെന്നി ജോർജ്, ഡോ. ജോജി പോൾ, ഡോ എം ദിനേശ് ബാബു, മാഗസിൻ അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ ഷാജി കെ തയ്യിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisements

Hot Topics

Related Articles