കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ എട്ട് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ എട്ട് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വഴീപ്പടി, മോസ്കോ എന്നീ ട്രാൻസ് ഫോർമറുകളിൽ 9.30 മുതൽ 5 വരെയും കുട്ടൻചിറ ട്രാൻസ്ഫോർമറിൽ രണ്ട് മുതൽ5.30 വരെയും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ്സൺ, ആശാഭവൻ, പുറത്തേരി, നെടുംതറ, നിറപറ എച്ച് ടി, തൂപ്രം, കടംപാടം എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കാട് മല ,ഇല്ലിക്കൽ, മുറിഞ്ഞാറ, നെല്ലാനിക്കാട്ടു പാറ, എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചാന്നാനിക്കാട് ടവർ, പാറശേരിപ്പീടിക എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. പൈക സെക്ഷനു കീഴിൽ വരുന്ന വാഴമറ്റം, പാലാക്കാട്, പച്ചാതോട്, മാതാ, കാഞ്ഞമല, പൂവരണി, മൂലേത്തുണ്ടി, എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കന്നു കുഴി, മനോരമ, അമല, മലകുന്നം, ചേരുംമൂട്ടിൽ കടവ്, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉസ്മാൻ കവല ,വായനശാല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles