കേരള യൂത്ത് ഫ്രണ്ട് എം വൈക്കം നിയോജകമണ്ഡലം ജനറൽ ബോഡി യോഗം ചേർന്നു 

വൈക്കം: കേരള യൂത്ത് ഫ്രണ്ട് എം വൈക്കം നിയോജകമണ്ഡലം ജനറൽ ബോഡി യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.പി. ഷാനോയുടെ അധ്യക്ഷതയിൽ നടന്നു. യൂത്ത് ഫ്രണ്ട് (എം)കോട്ടയം ജില്ലാ പ്രസിഡൻ്റ് ഡിനു ചാക്കോ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം പാർട്ടിയുടെ അറുപതാം ജന്മദിനം നിയോജകമണ്ഡലാ ടിസ്ഥാനത്തിൽ വിപുലമായ രീതിയിൽ ആഘോഷിക്കാൻ യോഗം തീരുമാനിച്ചു.

Advertisements

സംസ്ഥാന കമ്മിറ്റി അംഗം ബിജു  പറപ്പള്ളി, യൂത്ത് ഫ്രണ്ട്എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടോം പുന്നക്കാപറമ്പിൽ, അനീഷ് തേവരപടിക്കൽ, മണ്ഡലം പ്രസിഡൻ്റു മാരായ ലിബിൻപോൾ പുളിവേലി,ഗോകുൽ തോട്ടത്തിൽ, ശ്യാം കല്ലറ, രാഹുൽ ഗോപി, ബോബി തലയാഴം, സതീശൻ കോരേഴത്ത്, സാജൻ മറവൻതുരുത്ത്, ജോമോൻ, തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles