കേരള ജനതയുടെ താൽപര്യം സംരക്ഷിക്കാനും സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാനും കേരള കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധം: പി. ജെ. ജോസഫ് : കേരള കോൺഗ്രസ് വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

കോട്ടയം: കേരള ജനതയുടെ താൽപര്യം സംരക്ഷിക്കാനും കേരള സംസ്ഥാനത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാനും കേരള കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമായി തുടർന്നും പ്രവർത്തിക്കുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് എംഎൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് 60ാം ജന്മദിന സമ്മേളനവും ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളും കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസ് പാർട്ടിക്ക് കൂടുതൽ പ്രസക്തിയുണ്ടെന്നും പി. ജെ. ജോസഫ് ചൂണ്ടിക്കാട്ടി. ഇടതുസർക്കാരിന്റെ ദുർഭരണത്തിനെതിരെ യുഡിഎഫ് മുന്നണിയുടെ പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ കേരള കോൺഗ്രസിന്റെ ജനകീയാടിത്തറ വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മേളനത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി. സി. തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ്ജ് എം.പി., തോമസ് ഉണ്ണിയാടൻ, നേതാക്കളായ ജോസഫ് എം. പുതുശ്ശേരി, പ്രൊഫ. ഡി. കെ. ജോൺ, എം. പി. പോളി, അപു ജോൺ ജോസഫ്, ഷീല സ്റ്റീഫൻ, ജോൺ കെ. മാത്യൂസ്, കൊട്ടാരക്കര പൊന്നച്ചൻ, കെ. എഫ്. വർഗീസ്, എബ്രാഹം കലമണ്ണിൽ, അഹമ്മദ് തോട്ടത്തിൽ, രാജൻ കണ്ണാട്ട്, ഗ്രേസമ്മ മാത്യു, മോഹനൻ പിള്ള, ജോർജ് കുന്നപ്പുഴ, തോമസ് കണ്ണന്തറ, എ. കെ. ജോസഫ്, തോമസ് എം. മാത്തുണ്ണി, കുഞ്ഞ് കോശി പോൾ, ജയ്സൺ ജോസഫ്, അഡ്വ. വർഗ്ഗീസ് മാമ്മൻ, ജോബി ജോൺ, ജേക്കബ് എബ്രാഹം, ജോണി ചക്കിട്ട, മാത്യു ജോർജ്, റോയി ഉമ്മൻ, ചെറിയാൻ ചാക്കോ, കെ. വി. കണ്ണൻ, വർഗ്ഗീസ് വെട്ടിയാങ്കൽ, പ്രിൻസ് ലൂക്കോസ്, വി. ജെ. ലാലി, സേവി കുരിശുവീട്ടിൽ, മാഞ്ഞൂർ മോഹൻകുമാർ, ബേബി മുണ്ടാടൻ, എ. റ്റി. പൗലോസ്, തോമസ് ഉഴുന്നാലിൽ, ജോർജ് പുളിങ്കാട്, ജോണി അരീക്കാട്ടേൽ, കുളക്കട രാജു, സാബു പ്ലാത്തോട്ടം, അഡ്വ. പി. സി. മാത്യു, അജിത് മുതിരമല, പായിപ്ര കൃഷ്ണൻ, രാകേഷ് ഇടപ്പുര, ജോൺസ് ജോർജ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.