ബസേലിയസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ളാക്കാട്ടൂർ ഗവ. എൽ.പി.സ്കൂളിൽ കുട്ടിലൈബ്രറി ഒരുങ്ങുന്നു

ബസേലിയസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ളാക്കാട്ടൂർ ഗവ. എൽ.പി.സ്കൂളിൽ കുട്ടിലൈബ്രറി ഒരുങ്ങുന്നു. സ്കൂളിന്റെ 125-ാം വർഷത്തിൽ 125 ബാലസാഹിത്യ കൃതികളും ഇരുന്നൂലേറെ ബാലപ്രസിദ്ധീകരണങ്ങളും സമാഹരിച്ചു കൊണ്ടാണ് എൻ.എസ്.എസ്. പ്രവർത്തകർ ലൈബ്രറി തയ്യാറാക്കുന്നത്.

Advertisements

സമാഹരിച്ച പുസ്തകങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി മാത്യു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത കുമാരിക്ക് കൈമാറി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. മഞ്ജുഷ വി. പണിക്കർ, ഡോ. എം. വി. കൃഷ്ണരാജ്, പി ടി എ പ്രസിഡൻ്റ് അനിൽകുമാർ പി.എൻ, എം പി ടി എ പ്രസിഡൻ്റ് ജിൻസി മോൾ വർഗീസ്, അധ്യാപകരായ റ്റോണിയ മാത്യു, ശ്രീബ ബി, അരുജ കുര്യൻ, ലിമി റിജോ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles