നിയമസഭാ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി : മന്ത്രി വി.എൻ വാസവന്സ്പീക്കറുടെ അഭിനന്ദനം

തിരുവനന്തപുരം: നിയമസഭാ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയതിന് മന്ത്രി വി .എൻ . വാസവന് സ്പീക്കറുടെ അഭിനന്ദനം. സഹകരണം തുറമുഖം ദേവസ്വം വകുപ്പുകളെ സംബന്ധിച്ച് എഴുതി നൽകിയ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടി നൽകിയതിന് ഒപ്പം 19 ഉപചോദ്യങൾക്കും കൃത്യമായ മറുപടി നൽകി. പാർലമെന്ററി പ്രവർത്തനത്തിലെ അനുകരണീയ മാതൃകയാണന്നും മറ്റു മന്ത്രിമാർ ഇത് മാതൃക ആക്കണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.15 കേരള നിയമസഭയുടെ ഇതുവരെ നടന്നഎല്ലാ സഭാസമ്മേളനങ്ങളിലും മന്ത്രിയുടെ പരിഗണനയ്ക്ക് വന്ന എല്ലാ ചോദ്യങ്ങൾക്കും സഭയിൽ കൃത്യമായ മറുപടി നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles