എല്ലാവർക്കുമായി ഒരൊറ്റ ലോകം സൃഷ്ടിക്കാം: ലോക ഭിന്നശേഷി ദിനം ആചരിച്ച് ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി : രോഗികൾക്കായി ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു. പ്രശസ്ത പിന്നണി ഗായിക നിത്യ മാമ്മൻ ചടങ്ങിലെ മുഖ്യാതിഥിയായി. നിത്യ മാമ്മനൊപ്പം ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയദേവ്, മെഡിക്കൽ സർവീസസ് ചീഫ് ഡോ. ദിലീപ് പണിക്കർ എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Advertisements

‘എല്ലാ പ്രതിബന്ധങ്ങൾക്കും മുകളിൽ ഉയരുന്നവരാണ് യഥാർത്ഥ ഹീറോസ്. തങ്ങളുടെ നിശ്ചയദാർഢ്യവും ശക്തിയും കൊണ്ട് ലോകത്തെ പ്രചോദിപ്പിക്കുന്നവരാണ് അവർ. ഈ ആഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ ശക്തമായി പോരാടാനും നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു.’ നിത്യ മാമ്മൻ പറഞ്ഞു. സൂഫിയും സുജാതയും സിനിമയിലെ തന്റെ ഹിറ്റ് ഗാനം വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനം ആലപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

”തങ്ങളുടെ വെല്ലുവിളികൾക്കതീതമായി അന്തസോടെയും സ്വാതന്ത്ര്യത്തോടെയും ജീവിതം നയിക്കാനുള്ള അവസരം എല്ലാ വ്യക്തികൾക്കും ലഭിക്കുന്നുണ്ടെന്ന് നാം ഉറപ്പ് വരുത്തേണ്ടതുണ്ട്. അവരെയും ഉൾക്കൊള്ളുന്ന കൂടുതൽ ഇടങ്ങൾ നാം സൃഷ്ടിക്കണം.” ആസ്റ്റർ മെഡ്സിറ്റിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സീനിയർ കൺസൾട്ടന്റ് ഡോ. കെ.എം മാത്യു പറഞ്ഞു.

ഭിന്നശേഷിയുള്ളവരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ശില്പശാലകളും പ്രദർശനങ്ങളും ചടങ്ങിന്റെ ഭാഗമായി നടന്നു. ജീവിത നിലവാരം ഉയർത്താൻ സാങ്കേതികവിദ്യയുടെ സാധ്യതകൾ ചൂണ്ടിക്കാട്ടി ഡോ. സിന്ധു വിജയകുമാറും സംഘവും ഏറ്റവും പുതിയ അഡാപ്റ്റീവ്, അസിസ്റ്റീവ് ഉപകരണങ്ങളെക്കുറിച്ചുള്ള സെഷൻ നയിച്ചു. ദേശീയ അവാർഡ് നേടിയ എൻ.ജി.ഒയായ സമർത്ഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡ് രോഗികൾക്ക് ബോധവത്കരണം, തൊഴിൽ പരിശീലനം, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ച് ശില്പശാല നടത്തി. മെഡിക്കൽ അഫയേഴ്സ് ഡയറക്ടർ ഡോ.ടി.ആർ. ജോൺ, സീനിയർ കൺസൾട്ടന്റ്-നെഫ്രോളജി ഡോ.വി.നാരായണൻ ഉണ്ണി, ഓപ്പറേഷൻസ് മേധാവി ധന്യ ശ്യാമളൻ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.