മുടികൊഴിച്ചിൽ ഇന്ന് നിരവധി പേരെ ബാധിക്കുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ്. അമിതമായാൽ മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ അതിന്റെ തക്കതായ കാരണം കണ്ടെത്തേണ്ടതാണ്. ഹോർമോൺ അസന്തുലിതാവസ്ഥ അല്ലെങ്കിൽ താരൻ പോലുള്ള പ്രശ്നങ്ങൾ മുടികൊഴിച്ചിലുണ്ടാക്കാം. എന്നാൽ വിറ്റാമിനുകളുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നു.
തയാമിൻ അല്ലെങ്കിൽ വിറ്റാമിൻ ബി 1
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല കോശങ്ങളുടെ ഉപാപചയ പ്രവർത്തനത്തിന് തയാമിൻ പ്രധാനമാണ്. മുടി വളർച്ചയെ വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു. തയാമിനിൻ്റെ കുറവ് മുടികൊഴിച്ചിലിന് ഇടയാക്കുന്നു. മുതിർന്നവർക്ക് ഒരു ദിവസം 25 മില്ലിഗ്രാം തയാമിൻ ആവശ്യമാണെന്ന് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കുന്നു.
വിറ്റാമിൻ ബി 2 (റൈബോഫ്ലേവിൻ)
മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല ഊർജ്ജവും ആരോഗ്യകരമായ ടിഷ്യുകളും നിർമ്മിക്കുന്നതിനും വിറ്റാമിൻ ബി 2 ആവശ്യമാണ്. കൂടാതെ, റൈബോഫ്ലേവിൻ തലയോട്ടിയിലും മുടിയുടെ വേരുകളിലും ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ ബി 5
മുടിയിഴകളെ ശക്തമാക്കാൻ വിറ്റാമിൻ ബി 5 പ്രധാനമാണ്. ഈ വിറ്റാമിന്റെ കുറവും മുടി കൊഴിച്ചിലും പൊട്ടലും ഉണ്ടാകാം.
വിറ്റാമിൻ ബി 6
സാധാരണയായി വിറ്റാമിൻ ബി 6 എന്ന് വിളിക്കപ്പെടുന്ന പിറിഡോക്സിൻ, മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. വൈറ്റമിൻ ബി 6 ൻ്റെ കുറവ് മുടി ദുർബലമാകാനും മുടികൊഴിച്ചിലിനും കാരണമാകും.
വിറ്റാമിൻ ബി 7
മുടിക്ക് ആകൃതിയും വളർച്ചയും നൽകുന്ന പ്രോട്ടീനാണ് വിറ്റാമിൻ ബി 7. ഊർജ്ജ ഉൽപാദനത്തിലും ആരോഗ്യകരമായ മുടി നിലനിർത്തുന്നതിലും വിറ്റാമിൻ ബി 7 പ്രധാന പങ്കാണ് വഹിക്കുന്നത്
വിറ്റാമിൻ ഡി
മുടിവളർച്ച വേഗത്തിലാക്കാൻ വിറ്റാമിൻ ഡി സഹായിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് മറ്റ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.
വിറ്റാമിൻ ഇ
വിറ്റാമിൻ ഇയുടെ കുറവും മുടികൊഴിച്ചിലുണ്ടാക്കാം. വിറ്റാമിൻ ഇ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. മുതിർന്നവർക്ക് പ്രതിദിനം 15 മില്ലിഗ്രാം വിറ്റാമിൻ ഇ ആവശ്യമാണെന്ന് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു.