ഓടിക്കൊണ്ടിരുന്ന ഓട്ടോ പൂർണ്ണമായും കത്തി നശിച്ചു; ഇറങ്ങിയോടി ഡ്രൈവറും യാത്രക്കാരും; സംഭവം മലപ്പുറം പോത്തനൂരിൽ

മലപ്പുറം: മലപ്പുറം പോത്തനൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ കത്തി നശിച്ചു. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഓട്ടോയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും യാത്രക്കാരും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടോ പൂർണമായും കത്തി നശിച്ചു. നാട്ടുകാർ വിവരം അറിഞ്ഞ് എത്തിയതോടെ പൊന്നാനിയിൽ നിന്ന് അഗ്നി രക്ഷസേനയെത്തി തീ അണച്ചു. 

Advertisements

Hot Topics

Related Articles