സ്കൂൾ വരാന്തയിൽ ടേപ്പ് ചുറ്റി പന്ത് പോലുള്ള വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്; സംഭവം തൃശ്ശൂരിൽ 

തൃശൂര്‍: പഴയന്നൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരുക്കേറ്റു. സ്‌കൂള്‍ വരാന്തയില്‍ പന്തിന്റെ ആകൃതിയില്‍ സെല്ലോ ടേപ്പ് ചുറ്റിയ നിലയിലുള്ള വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഇതിന് സമീപം മാറി നോക്കിനിന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്കാണ് നിസാര പരുക്കേറ്റത്. ഉടനെ പഴയന്നൂര്‍ ആശുപത്രിയില്‍ എത്തിച്ച് കുട്ടിയ്ക്ക് ചികിത്സ നല്‍കി വീട്ടിലേക്കയച്ചു.

Advertisements

ഇന്നലെ ഉച്ചയക്ക് 1.30യോടെയാണ് സംഭവം. കുട്ടിയുടെ കാലില്‍ നേരിയ പരിക്കുകളേയുള്ളൂ. വരാന്തയുടെ തറയ്ക്ക് കേടുപാടുണ്ടായി. പഴയന്നൂര്‍ പൊലീസ് പൊട്ടിത്തെറി നടന്ന ഭാഗം സീല്‍ ചെയ്തു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പന്നിക്കോ മറ്റോ വെച്ച സ്‌ഫോടക വസ്തു പട്ടിയോ മറ്റോ എടുത്ത് വരാന്തയില്‍ കൊണ്ടുവന്ന് ഇട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. പഴയന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles