കോട്ടയം : ലാറ്റക്സ്ന് വില വർദ്ധിക്കും എന്ന ധാരണയിൽ വിൽക്കാതെ സൂക്ഷിച്ച റബ്ബർ കർഷകരുടെ റബ്ബർ പാൽ ബാരലുകൾ കട്ടപിടിച്ചു പോകുന്നത് വ്യാപകമാകുന്നു. ഇതുവഴി കർഷകർക്ക് ഉണ്ടായത് കടുത്ത നഷ്ടമാണ് കമ്പനികൾ നൽകുന്ന വീപ്പകളിൽ അമോണിയായുടെ അളവ് കുറഞ്ഞതാണ് കട്ടപിടിക്കാൻ കാരണമാകുന്നത് എന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. ഒരു വീപ്പയിൽ എഴുകിലോ അമോണിയായും ഇരുനൂറ്റി അൻപത് ഗ്രാം കെമിക്കലും വേണം എന്നാൽ മിക്ക കമ്പനികളും അഞ്ചു കിലോയിൽ താഴെ അമോണിയ മാത്രമാണ് വീപ്പയിൽ ഒഴിച്ചു വിടുന്നത്.
ചൂട് വർദ്ധിച്ചതോടെ പെട്ടന്ന് പാല് കട്ട ആയിപ്പോകാൻ ഇതു കാരണമാകുന്നു കാലപ്പഴക്കം ചെന്ന ബാരലുകൾ മാറ്റാതെ വീണ്ടും കർഷകർക്ക് നൽകുന്നതുകൊണ്ട് ബാരലലിൽ വായു കടന്ന് പാൽ കട്ടിയാകാനുള്ള സാഹചരൃവും ഉണ്ടാകുന്നു. റബ്ബർ പാൽ കട്ട പിടിച്ചു പോയാൽ നഷ്ടം കർഷകന് മാത്രമാണ് ഈ സാഹചരൃത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് റബ്ബർ പാൽ സ൦ഭരിക്കുവാൻ കമ്പനികൾക്ക് റബ്ബർ ബോർഡ് കർശന നിർദ്ദേശം നൽകണമെന്ന അവശ്യം ശക്തമാണ്.