കോട്ടയം: സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്ന “സൃഷ്ടി2025”- പതിനൊന്നാമത് അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനത്തിന്റെ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട വാർത്തകളുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിലുള്ള പ്രസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു.
സൃഷ്ടി പ്രസ് റിപ്പോർട്ട് അവാർഡ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാതൃഭൂമി ദിനപത്രം കോട്ടയം ബ്യൂറോ സീനിയർ റിപ്പോർട്ടർ രശ്മി രഘുനാഥ് ഒന്നാം സമ്മാനമായ 10000 രൂപയ്ക്കും പ്രശസ്തിപത്രത്തിനും അർഹയായി.
രണ്ടാം സമ്മാനം ദേശാഭിമാനി ദിനപത്രം കോട്ടയം ബ്യൂറോ ഏരിയ റിപ്പോർട്ടർ മനാഫ് എ. എസ് കരസ്ഥമാക്കി. അയ്യായിരം രൂപയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.
*സൃഷ്ടി പ്രസ് ഫോട്ടോഗ്രഫി അവാർഡ്*
ദേശാഭിമാനി ദിനപത്രം ന്യൂസ് ഫോട്ടോഗ്രാഫർ മനു വിശ്വനാഥ് പ്രസ് ഫോട്ടോഗ്രഫി മത്സരത്തിലെ
ഒന്നാം സമ്മാനമായ 10000 രൂപയ്ക്കും പ്രശസ്തിപത്രത്തിനും അർഹനായി.
രണ്ടാം സ്ഥാനത്തിന് രണ്ടു പേര് അര്‍ഹരായി. മാതൃഭൂമിയിലെ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ ഇ.വി. രാഗേഷ്, ദ ഹിന്ദു ദിനപത്രത്തിൻ്റെ ന്യൂസ് ഫോട്ടോഗ്രാഫർ വിഷ്ണു പ്രതാപ് എന്നിവരുടെ സൃഷ്ടി പ്രദര്‍ശനവുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ചിത്രങ്ങളാണ് രണ്ടാം സ്ഥാനം നേടിയത്. ഇരുവർക്കും 4000 രൂപയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.
മാർച്ച് ഒന്ന് ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന നക്ഷത്ര ടെക്നോ കൾച്ചറൽ ഫെസ്റ്റിന്റെ സമാപനചടങ്ങിൽ സൃഷ്ടി പ്രസ് വാർഡുകൾ സമ്മാനിക്കുന്നതാണ്.