കോട്ടയം : കൊയ്ത് എടുത്ത നെല്ല് സംഭരിക്കുന്നതിൻ സർക്കാർ അനാസ്ഥ വെടിഞ്ഞ് അടിയന്തിരമായി നെല്ല് ഏറ്റെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെടു.
നെല്ല് കൊയ്തിട്ടിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും സപ്ലൈകോ അധികൃതരും മില്ലുടമകളും സംഭരണം നടത്താനെ പരസ്പരം പഴിചാരി വിലയിടിക്കാൻ ശ്രമി ക്കുന്നത് കർഷകരോടുള്ള വെല്ലുവിളിയാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാങ്ക് കളിൽ നിന്നും ലോൺ എടുത്തും വ്യക്തികളിൽ നിന്ന് കടം വാങ്ങിയും കൃഷി ഇറക്കിയ കർഷകരെ ഇപ്പോഴത്തെ പ്രതിസന്ധി വലീയ പ്രയാസത്തിലാക്കിയിരിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.
എത്രയും വേഗം നെല്ല് സംഭരിക്കാൻ കൃഷിമന്ത്രി ഇടപെടണം. എല്ലാ വർഷവും മില്ലുകരും ഉദ്യോഗസ്ഥരും ഓരോരോ കാരണങ്ങൾ പറഞ്ഞ് നെല്ലിന് ലഭിക്കേണ്ട ന്യായ വില നൽകാതെ കർഷകരോട് കാണിക്കുന്ന അവഗണനക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സർക്കാർ നേരിട്ട് സംഭരിക്കാൻ തയ്യാറാകണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.