കൊച്ചി : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നേരത്തെ അറസ്റ്റിലായ തസ്ലീമയുടെ ഭർത്താവ് സുല്‍ത്താനെയാണ് എക്സൈസ് പിടികൂടിയത്.ചെന്നൈയിലെ എന്നൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ലഹരിക്കടത്തുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചതോടെ സുല്‍ത്താന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി.
ആലപ്പുഴയില്‍ തസ്ലീമയില്‍ നിന്ന് എക്സൈസ് കണ്ടെത്തിയ ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത് തസ്ലീമയുടെ ഭർത്താവ് സുല്‍ത്താനാണെന്നാണ് കണ്ടെത്തല്‍. പ്രതി വിദേശയാത്രകള്‍ നടത്തിയതിന്റെ വിവരങ്ങള്‍ എക്സൈസ് ശേഖരിച്ചു. തസ്ലീമയെ എക്സൈസ് പിടികൂടിയതോടെ തായ്ലൻഡിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു സുല്‍ത്താൻ. ഇതിനിടെയാണ് അറസ്റ്റിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തസ്ലീമയ്‌ക്ക് കാർ വാടകയ്‌ക്ക് എടുക്കാൻ സഹായിച്ച യുവതിയെ എക്സൈസ് ചോദ്യം ചെയ്തു. മറ്റൊരാവശ്യത്തിന് നല്‍കിയ തന്റെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്താണ് തസ്ലീമ കാർ വാടകയ്‌ക്ക് എടുത്തതെന്നാണ് യുവതിയുടെ മൊഴി.