കോട്ടയം : ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ ചാന്നാനിക്കാട് സി എം എസ് എൽ പി സ്കൂളിൽ സംഘടിപ്പിച്ച ആസ്ട്രാണമി സമ്മർ ക്യാമ്പിൽ തൃശൂർ, നോർത്ത് പറവൂർ, കൊല്ലം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നിങ്ങനെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികളും മുതിർന്നവരും പങ്കെടുത്തു.





















സൂര്യനും സൗരകളങ്കങ്ങളും — സീനിയർ അമച്ചർ ആസ്ട്രോണമർ രവീന്ദ്രൻ കെ. കെ., ആകാശത്തിന്റ കഥ– അമച്ചർ ആസ്ട്രോണമർ & ജില്ലാ കോ -കോർഡിനേറ്റർ ബിനോയ് പി. ജോണി, റോക്കറ്റിന്റെ ചരിത്രവും പ്രവർത്തന തത്വവും – മംഗലാപുരം എൻ ഐ ഐ ടി വിദ്യാർത്ഥിയായ അനുരാഗ് എസ്., ആകാശ വിസ്മയം — അമച്ചർ ആസ്ട്രോണമർ ഷിബു പി.സി., സൗരരാശികളെ പരിചയപ്പെടുത്തൽ,
രാശിചക്ര നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ — ശ്രീജേഷ് ഗോപാൽ എന്നിവർ ക്ലാസ്സുകൾ നയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടെലിസ്കോപ്പ് നിർമ്മാണ വർക്ക്ഷോപ്പ്, വാട്ടർ റോക്കറ്റ് നിർമാണം, നിഴൽ ഘടികാരം, സൂര്യ ദർശിനി നിർമ്മാണം, മൂൺ ഫേസസ് നിർമ്മാണം, സ്റ്റെലേറിയം ഉൾപ്പെടെയുള്ള മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉപയോഗം എന്നിവയ്ക്ക് പ്രേത്യേക പരിശീലനം ക്യാമ്പിൽ നൽകി.
ചാന്ദ്രനിരീക്ഷണം, ഓറിയോൺ എന്ന വേട്ടക്കാരൻ എന്ന വിഷയങ്ങളിൽ ജൂനിയർ അമച്വർ ആസ്ട്രോണമേഴ്‌സും ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ അംഗങ്ങളുമായ അദിതി പ്രാൺരാജ്, നയന ദീപു എന്നിവർ നയിച്ച ക്ലാസ്സുകൾ ആയിരുന്നു പ്ലീയേഡിയസ്സ് സമ്മർക്യാമ്പിന്റെ സവിശേഷത.
ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ സൂര്യ കളങ്ക നിരീക്ഷണവും ,രാത്രി കാല വാനനിരീക്ഷണവും കുട്ടികൾക്കും ,മുതിർന്നവർക്കും സവിശേഷ അനുഭവമായിരുന്നു ..
സൂര്യനിലെ കളങ്കങ്ങളും …
ചന്ദ്രനിലെ ക്രറ്ററും ,മരിയയും , വ്യാഴത്തെയും അതിൻ്റെ നാലു ഉപഗ്രഹങ്ങളും , കാസ്റ്ററിനും പോളക്സിനുമൊപ്പം നിൽക്കുന്ന ച്ചൊവ്വയെയും ,വേട്ടക്കാരൻ നക്ഷത്ര ഗണവും , ഓറിയോൺ നെബുല , വിൻ്റർ ട്രയാങ്കിൾ , പുണർതം തോണി , കാപ്പെല്ല , കനോപ്പസ്സ് , റെഗ്യൂലസ്സ് എന്നി നക്ഷത്രങ്ങളെയും നിരിക്ഷിക്കുവാൻ കഴിഞ്ഞു.
പ്രോഗ്രാം കോ -കോർഡിനേറ്റർ ഡോ. രാജേഷ് കടമാഞ്ചിറ ക്യാമ്പിന്റെ നടത്തിപ്പിന് പ്രധാന ചുമതല വഹിച്ചു.
ചാന്നാനിക്കാട് സി എം എസ് സ്കൂളിലെ പ്രധാന അദ്ധ്യാപിക ഷീബ ടീച്ചർ ക്യാമ്പിൽ അതിഥിയായി പങ്കെടുത്തു. ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ അംഗങ്ങളായ എച്ച്. ധനഞ്ജയൻ, തേജസ്സ് മനോജ്, ദീപു പറവൂർ എന്നിവർ ക്യാമ്പിന്റെ നടത്തിപ്പിൽ സജീവ പങ്കാളികളായിരുന്നു.
സർട്ടിഫിക്കറ്റ് വിതരണത്തിന് ശേഷം ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ ജില്ലാ കോ -കോർഡിനേറ്റർ ബിനോയ് പി ജോണി സമാപന സന്ദേശം നൽകി.