ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രമുള്ള സ്വർണ ലോക്കറ്റ്; ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങി ആന്ധ്രാപ്രദേശ് സ്വദേശി; രണ്ടു ഗ്രാമിന് വില 19300 രൂപ

പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ  വിതരണോത്ഘാടനം രാവിലെ   6.30 ന് കൊടിമരചുവട്ടിൽ  ദേവസ്വം –  സഹകരണ –  തുറമുഖ  വകുപ്പ്  മന്ത്രി  വി.എൻ.  വാസവൻ നിർവ്വഹിച്ചു. ആന്ധപ്രദേശ് സ്വദേശി  കൊബാഗെപ്പു മണിരത്നം ആണ് ആദ്യ ലോക്കറ്റ്  ഏറ്റുവാങ്ങിയത്.  തുടർന്ന് തന്ത്രി കണ്ടരര്  രാജീവര്, തിരുവിതാംകൂർ  ദേവസ്വം ബോർഡ്  പ്രസിഡന്റ്  പി.എസ്. പ്രശാന്ത്,  അംഗം അഡ്വ. എ. അജികുമാർ  എന്നിവർ ഭക്തർക്ക്  ലോക്കറ്റുകൾ വിതരണം ചെയ്തു. 

Advertisements

ഓൺലൈനിലൂടെ  ആദ്യം  ബുക്ക്  ചെയ്ത  ഭക്തരിൽ  നിന്നും തെരെഞ്ഞെടുത്തവർക്കാണ്  വിഷു  പുലരിയിൽ ലോക്കറ്റ്  കൈമാറിയത്. രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ  വ്യത്യസ്ത  തൂക്കത്തിലുള്ള  സ്വർണ്ണ  ലോക്കറ്റുകളാണ് തിരുവിതാംകൂർ  ദേവസ്വം ബോർഡ്  ഭക്തർക്കായി  ഒരുക്കിയിരിക്കുന്നത്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും നാല് ഗ്രാം സ്വർണ  ലോക്കറ്റിന് 38,600/- രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റ് 77,200/- രൂപയുമാണ് നിരക്ക്.       

Hot Topics

Related Articles