പാലാ : ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ
ഭിന്നശേഷി സൗഹൃദ സംഗമവും ഈസ്റ്റർ – വിഷു ആഘോഷവും നടത്തി. ദയ ചെയർമാൻ പി. എം ജയകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. കേരളം, ലക്ഷദ്വീപ് ഡിസബിലിറ്റി കമ്മിഷണറും, ഡയറക്ടർ & പ്രൊഫസർ, എ യു സി ഡി എസ് എം ജി യൂണിവേഴ്സിറ്റിയും , ദയ- എക്സിക്യൂട്ടീവ് മെമ്പറുമായ ഡോ. പി. ടി. ബാബുരാജ് ഉദ്ഘാടനം നടത്തി. ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ അസിസ്റ്റൻറ് ജനറൽ മാനേജർ(എ ജി എം) ലത്തീഫ് കാസിം മുഖ്യ അതിഥിയായിരുന്നു.
ദയ -മെൻ്ററും സാമൂഹിക പ്രവർത്തകയുമായ നിഷ ജോസ് കെ മാണി മുഖ്യ പ്രഭാഷണം നടത്തി. ദയ രക്ഷധികാരിയും സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരി റവ. ഫാ തോമസ് മണിയൻചിറ അനുഗ്രഹ പ്രഭാഷണം നടത്തി. കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി,
കടനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ജേക്കബ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അലക്സ് ടി ജോസഫ്, സണ്ണി മാത്യു വടക്കേമുളഞ്ഞിനൽ
ജനമൈത്രി പോലീസ് മേലുകാവ് സി ഐ അഭിലാഷ്, കടനാട് പി എച്ച് സി മെഡിക്കൽ ഓഫീസർ ബ്രിജിറ്റ് ജോൺ, ദയ വൈസ് ചെയർമാനും,പാരാ ലീഗൽ വോളൻ്റിയറുമായ സോജ ബേബി,
ദയ സെക്രട്ടറി തോമസ് ടി എഫ്രേം, ദയ ജോയിന്റ് സെക്രട്ടറിയും, റിട്ടയേർഡ് റിട്ട എൻഫോഴ്സ്മെൻ്റ് ആർ ടി ഒ പി. ടി സുനിൽ ബാബു,
ദയ – ട്രഷറർ ലിൻസ് ജോസഫ്, ദയ എക്സിക്യൂട്ടീവ് മെമ്പർ സിന്ദു പി നാരായണൻ, കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജോയ് ജോസഫ് ,
കടനാട് പി എച്ച് സി പാലിയേറ്റീവ് വിഭാഗം നഴ്സ് രാജി മോൾ എം. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രസ്തുത യോഗത്തിൽ 170 ലധികം ഭിന്നശേഷിക്കാർ പങ്കെടുത്തു. ഭക്ഷണകിറ്റ്, മെഡിക്കൽ കിറ്റ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.