ഇന്ന് പെസഹ ! വാഴൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ പെസഹ ശുശ്രൂഷകൾ നടത്തി കാതോലിക്കാ ബാവ

കോട്ടയം : യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെ ഓർമ്മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മാതൃദേവാലയമായ കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ പെസഹാ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നു. പുലർച്ചെ 2 മണിക്ക് ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് വിശുദ്ധ കുർബാന. ഉച്ചക്ക് 2.30ന് നടക്കുന്ന കാൽകഴുകൽ ശുശ്രൂഷയിൽ പരിശുദ്ധ കാതോലിക്കാബാവാ മുഖ്യകാർമ്മികനാകും. യേശു തൻ്റെ 12 ശിഷ്യൻമാരുടെ കാൽകഴുകിയതിന്റെ പ്രതീകമായി 6 കോർ എപ്പിസ്ക്കോപ്പമാരുടെയും 6 വൈദികരുടെയും കാലുകൾ കഴുകും.

Advertisements

Hot Topics

Related Articles