കോട്ടയം: ഡെപ്യൂട്ടി തഹസീൽദാരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മിനച്ചിൽ താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ ബി.മഞ്ജിത്തിനെ (48) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പനമറ്റത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഹൃദയാഘാതമാണ് എന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം പിന്നീട്.
Advertisements