കോട്ടയം പേരൂർ പൂവത്തു മൂട് കടവിൽ മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി : മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമെന്നു സൂചന

കോട്ടയം : കോട്ടയം മീനച്ചിലാറ്റിൽ പേരൂർ പൂവത്തൂട് കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹമാണ് മീനച്ചിലാറ്റിൽ നിന്നും കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടുകൂടി കാറ്റിലൂടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട് നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് അയർക്കുന്ന പോലീസ് സംഘം സ്ഥലത്ത് എത്തി. ഇല്ലിക്കൂട്ടത്തിനിടയിൽ ഉടക്കി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് എന്നാണ് സംശയിക്കുന്നത്. മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പോലീസ് സംഘം ആരംഭിച്ചു.

Advertisements

Hot Topics

Related Articles