കോട്ടയം : നഗരത്തിന്റെ ഹൃദയഭാഗമായ തിരുനക്കര സൗത്ത് നടയിലെ ശിവപ്രിയ ആർക്കേഡിൽ കോട്ടയത്തെ പ്രശസ്തമായ ഭാരത് ഹോസ്പിറ്റലിന്റെ മേൽനോട്ടത്തിൽ വിഭ ഡെന്റൽ ക്ലിനിക് ന്റെ വാതിലുകൾ തുറന്നു. ആധുനിക സൗകര്യങ്ങളുടെയും വിദഗ്ധ ചികിത്സാ സേവനങ്ങളുടെയും സമന്വയത്തോടെ പ്രവർത്തനം ആരംഭിച്ച ക്ലിനിക് ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സൗന്ദര്യ പ്രതിസന്ധികൾക്കും ശാസ്ത്രീയ പരിഹാരങ്ങൾ നൽകുകയാണ് ലക്ഷ്യമിടുന്നത് . പല്ലുകളുടെ ഘടനകൾക്ക് മാറ്റം സംഭവിക്കാതെ രൂപമാറ്റം വരുത്തി സ്‌മൈൽ ഡിസൈൻ ചെയ്യാനുള്ള ചികിത്സ, പല്ലിൽ കമ്പി ഇടാതെ നിര തെറ്റിയ പല്ലുകൾ മികവുറ്റതും രൂപ ഭംഗിയോടെയും മാറ്റി എടുക്കുവാനായി ഉള്ള അലൈനർ, മുതലായ ചികിത്സകൾ ഭാരത് ഹോസ്പിറ്റലിന്റ പുതിയ സംരംഭം വഴി മികച്ചതും സുരക്ഷിതവുമായി ലഭിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
പ്രത്യേക പരിശീലനം നേടിയ വിദഗ്ധരുടെയും പുതുതായുള്ള ഉപകരണങ്ങളുടെയും സഹായത്തോടെ ജനങ്ങൾക്ക് നൂതനമായ രീതിയിൽ ഉള്ള ചികിത്സ ലഭിക്കുന്നു. ദന്ത പരിചരണ രംഗത്തെ പുതിയ അദ്ധ്യായമാണ് വിഭ ക്ലിനിക് എന്ന് ഭാരത് ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0481-6810340 / 8590735550