കോട്ടയം കെ എസ് ആർ ടി സി മുതൽ കോടിമത പള്ളിപ്പുറത്ത് കാവ് വരെ 100 രൂപ ഓട്ടോ ചാർജ് ! അമിത കൂലി ചോദിച്ചത് ബി ജെ പി കോട്ടയം മണ്ഡലം പ്രസിഡൻ്റിനോട് : പരാതിയുമായി മണ്ഡലം പ്രസിഡൻ്റ്

കോട്ടയം : കോട്ടയം കെ എസ് ആർ ടി സി മുതൽ കോടിമത പള്ളിപ്പുറത്ത് കാവ് വരെ 100 രൂപ ഓട്ടോ ചാർജ് ! കഴിഞ്ഞ ദിവസം രാത്രിയിൽ കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡിൽ വന്നിറങ്ങിയ ബി ജെ പി കോട്ടയം മണ്ഡലം പ്രസിഡൻ്റ് വി.പി മുകേഷിനോടാണ് അമിത കൂലി ആവശ്യപ്പെട്ടത്. മുകേഷ് പ്രതിഷേധിച്ചതോടെ ഓട്ടോ ഡ്രൈവർ ഓട്ടം എടുക്കാതെ പോയി. എന്നാൽ , സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ബി ജെ പി കോട്ടയം മണ്ഡലം പ്രസിഡൻ്റ് വി.പി മുകേഷ്. മുകേഷ് ഇത് സംബന്ധിച്ചുള്ള തൻ്റെ അനുഭവം ഫെയ്സ് ബുക്കിൽ പങ്ക് വച്ചു.

Advertisements

കൊലവിളിയാകാം പക്ഷേ കൊലയാകരുത്
NB: ഇത് രണ്ടും നിയമപ്രകാരം കുറ്റകൃത്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യം തന്നെ പറയട്ടെ…
ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാർഗ്ഗം നടത്തുന്ന നിരവധി സുഹൃത്തുക്കൾ (വിവിധ പ്രായത്തിൽ) എനിക്ക് ഉണ്ട്.
എല്ലാവരെയും ഞാൻ സ്നേഹിക്കുകയും അംഗികരിക്കുകയും ചെയ്യുന്നു.

ഇനി കാര്യത്തിലോട്ട് വരാം.
ഇന്ന് വെളുപ്പിനെ (12-05-25) കൃത്യം 1 മണിയ്ക്ക്
കൊല്ലം യാത്രയ്ക്കുശേഷം ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയം വരെ KSRTC ബസ്സിൽ വന്ന് ഇറങ്ങിയിട്ട്
ഇതേ ബസ്സ് സ്റ്റാൻഡിൻ്റെ മുൻവശത്തെ ഓട്ടോ സ്റ്റാൻഡിൽ ചെന്ന്
എൻ്റെ ബൈക്ക് ഇരിക്കുന്ന പള്ളിപ്പുറത്ത് കാവ് ക്ഷേത്രത്തിൻ്റെ സമീപത്തുള്ള BJP ഓഫീസ് വരെ പോകണമെന്ന് പറഞ്ഞപ്പോൾ വണ്ടിയിൽ കയറുന്നതിന് മുൻപ് തന്നെ 100 /- രൂപാ ആകുമെന്ന് ഓട്ടോകാരൻ പറയുന്നു.

അതായത് 1/2 (അര)കിലോമീറ്റർ പോലും ഇല്ലാത്ത ഓട്ടത്തിനാണ് ആ വ്യക്തി 100/- രൂപ വേണമെന്നാണ് ആവശ്യപ്പെട്ടത്.
ചാർജ് പറഞ്ഞപ്പോൾ മുതൽ ഞാൻ പലവട്ടം ചോദിച്ചു പള്ളിപ്പുറത്ത് കാവ് വരെ പോകാൻ 100 രൂപ ആകുമോന്ന്?
രാത്രിയാണ് ഇത്രയും റേറ്റ് ആകുമെന്ന് വീണ്ടും ദേഷ്യത്തോടെ ആ വ്യക്തി എന്നോട് പറയുന്നു.
മാന്യമായി ഞാൻ ചെറിയ രീതിയിൽ സംസാരിച്ചുതുടങ്ങിയപ്പോൾ തന്നെ ഈ സ്റ്റാൻറ്റിലെ വേറെ രണ്ട് ഓട്ടോക്കാരും മോശമായി എന്നോട് പെരുമാറി.
മിനിമം ചാർച്ച് 30 മുതൽ 40 രൂപ വരെയാണെന്നാണ് എൻ്റെ അറിവ്.
ആണെങ്കിൽ തന്നെ തുകളുടെ ഒരു ഇരട്ടികൂടി വാങ്ങിയാൽ പോലും 80 /- രൂപ വരെയെ ചാർജ് ആകത്തൊള്ളായിരുന്നു
അപ്പോഴും ഈ രാത്രി മാന്യൻമാർ 100 /-രൂപ ചാർജിൽ ഉറച്ചുനിന്നു.

കൈയ്യിൽ കാശ് ഉണ്ടായിട്ടും അന്യായമായ ഓട്ടോചാർജ് കൊടുക്കാൻ മനസ്സ് അനുവദിക്കാത്തതുകൊണ്ട് ഓഫീസിലോട്ട് ഞാൻ നടന്നു പോയിട്ടുപോലും 7 മിനിറ്റ് മാത്രമാണ് സമയം ചിലവായത്.
ഇനി മറ്റൊരു കാര്യം….
ഇരട്ടി ചാർജ് വാങ്ങിക്കാൻ ശ്രമിക്കുന്ന ഈ മാന്യൻമാർ രാത്രിയാണെങ്കിലും പകൽ ആണെങ്കിലും നിയമം അനുസരിച്ച് കാക്കിഇട്ട് വേണം ഓട്ടോ ഏത് സമയത്തും ഓടിക്കാൻ എന്ന് മറന്ന് പോകരുത്.
ഇത് ഇപ്പോൾ കാക്കിയുമില്ല മുട്ടാപ്പോക്ക്കൂടി പറയുന്ന രീതിയിലാണ് ഇവരുടെയൊക്കെ പെരുമാറ്റം.
സ്വന്തമായി വാഹനം ഇല്ലാത്ത പാവങ്ങളെ പിഴിയാൻ നിൽക്കുന്ന ഇത്തരക്കാരെ തിരിച്ചറിയേണ്ടത് ആവശ്യമാണ്…
കാരണം കൂലി കൂടുതൽ ചോദിക്കുന്നത് മാത്രമല്ല നിയമവും പാലിക്കുന്നില്ലയെന്നത് വാസ്തവമാണ്.
ഇവരൊക്കെക്കാരണം മാന്യമായി ഓട്ടോ ഓടിച്ച് ജീവിക്കുന്നവർക്ക്കൂടി ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
എന്താണെങ്കിലും അന്യായമായി ഓട്ടോ ചാർജ് മേടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ സധൈര്യം മുന്നോട്ട് പോകാനാണ് തീരുമാനം…

അപ്പോൾ ഇതിൻ്റെ ബാക്കിയായിട്ട് വണ്ടിനംബർ സഹിതം ട്രാഫിക്ക് പോലിസ് സ്റ്റേഷനിലും RTO- ഓഫീസിലും നേരിട്ട് പരാതി കൊടുക്കുകയാണ്…

സ്നേഹപൂർവ്വം
വി പി മുകേഷ്
BJP മണ്ഡലം പ്രസിഡൻ്റ്
കോട്ടയം

Hot Topics

Related Articles