വൈക്കം : സീനിയർ ചേമ്പർ ഇന്റർനാഷണൽ വൈക്കം ലീജിയൻ പ്രസിഡന്റ് ആയി എസ് ഡി സുരേഷ് ബാബു നാളെ മെയ് 14 ന് ചുമതല ഏൽക്കും. സീനിയർ ചേമ്പർ വൈക്കം ലീജിയൻ പ്രസിഡന്റ് കെ പി വേണുഗോപാൽ അധ്യക്ഷതവഹിക്കും. ലേക്ക് സിറ്റി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗം മുൻ ദേശീയ പ്രസിഡന്റ് അജിത് മേനോൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വച്ച് അഡ്വ എസ് ഡി സുരേഷ് ബാബു പ്രസിഡന്റ് ആയി ചുമതല ഏൽക്കും. അഡ്വ എം പി മുരളീധരൻ, രാജൻ പൊതി, സിദ്ധാർഥൻ,കെ സി. ഗോപകുമാർ, അമ്പുജാക്ഷൻ, ശ്രീകുമാർ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.
Advertisements