ചർമ്മം തിളക്കമുള്ളതാക്കാണോ? എന്നാൽ ഈ ആറ് ജ്യൂസുകൾ കഴിക്കൂ…

കരിമ്പിൻ ജ്യൂസിൽ അൽപം നാരങ്ങ നീര് ചേർത്ത് കഴിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് ചർമ്മത്തെ കൂടുതൽ മൃദുവും, മനോഹരവും തിളക്കമുള്ളതുമാക്കുന്നു.

Advertisements

ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും കൊളാജനും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി ചർമ്മത്തിനായി കഴിക്കേണ്ടത്. ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ജ്യൂസുകളെ കുറിച്ചാണ് ഇനി പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്ന്

കരിമ്പിൻ ജ്യൂസിൽ അൽപം നാരങ്ങ നീര് ചേർത്ത് കഴിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് ചർമ്മത്തെ കൂടുതൽ മൃദുവും, മനോഹരവും തിളക്കമുള്ളതുമാക്കുന്നു.

മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങള്‍

രണ്ട്

ബീറ്റ്റൂട്ടും നെല്ലിക്കയും ചേർത്തുള്ള ജ്യൂസ് കുടിക്കുന്നത് ആരോഗ്യകരവും തിളക്കമുള്ളതും സ്വാഭാവിക തിളക്കം നിറം നൽകുന്നതിനും സഹായിക്കും.

മൂന്ന്

കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് ചർമ്മകോശങ്ങളെ ഉള്ളിൽ നിന്ന് ജലാംശം നൽകി ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തുന്നതിന് സഹായകമാണ്. ഇതിൽ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കാനും മൊത്തത്തിലുള്ള യുവത്വം കൈവരിക്കുന്നതിനും സഹായിക്കുന്നു.

നാല്

വിറ്റാമിൻ സിയുടെ കലവറയാണ് പപ്പായ- പൈനാപ്പിൾ ജ്യൂസ്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സ്കിൻ തിളക്കമുള്ളതാക്കാനും ചർമ്മം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും. 

അഞ്ച്

നെല്ലിക്ക ജ്യൂസിൽ അൽപം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് മുഖക്കുരു, വരണ്ട ചർമ്മം തുടങ്ങിയ സാധാരണ ചർമ്മ പ്രശ്നങ്ങൾ തടയുന്നതിലും വളരെ ഫലപ്രദമാക്കുന്നു.

ആറ്

വിറ്റാമിൻ എ, സി, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്. 

ഏഴ്

ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന വെള്ളരിക്ക ജ്യൂസ് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Hot Topics

Related Articles