കോട്ടയം : ഓൾ ഇൻഡ്യാ യൂത്ത് സ്പോർട്ട്സ് ദേശീയ ചാമ്പ്യൻഷിപ്പിൽ
കുമരകം കാരി എൽബാ സൂസൻ ഏലിയാന് സ്വർണ്ണം.
അയ്മനം സ്വദേശിയും, നിലവിൽ കുമരകത്ത് താമസക്കാരിയുമാണ് എൽബാ സൂസൻ ഏലിയാസ് എന്ന ഈ കൊച്ചു മിടുക്കി.
ഗോവയിലെ മഡ്ഗാവിൽ വച്ച്
യൂത്ത് സ്പോർട്ട്സ് എഡ്യൂക്കേഷൻ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച
ഓൾ ഇൻഡ്യാ യൂത്ത് സ്പോർട്ട്സ് ദേശീയ ചാമ്പ്യൻഷിപ്പിലാണ്
റെസിലിംഗ് വിഭാഗ മത്സരത്തിൽ എൽബാ സൂസൻ ഏലിയാൻ സ്വർണ്ണ മെഡൽ ജേതാവായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരേതനായ ഏലിയാച്ചൻ പി ജോൺ ബിയ ഏലിയാച്ചൻ ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്ത ആളാണ് എൽബാ സൂസൻ ഏലിയാസ് സഹോദരി എബിന എലിസബത്ത് ഏലിയാസ്
അയ്മനം പുലിക്കുട്ടിശേരിയിൽ നിന്ന് പിതാവിൻ്റെ മരണശേഷമാണ് മാതാവിൻ്റെ സ്വദേശമായ കുമരകത്തേക്ക് കുടുംബം എത്തുന്നത്.
കാരാപ്പുഴ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാർത്ഥിനിയായിരുന്ന എൽബാ സൂസൻ ഏലിയാൻ റിസൽട്ട് കാത്തിരിക്കുകയാണ്.
+2 പഠനത്തിനൊപ്പം
കുമരകം ചന്തക്കവലയിൽ അമ്മ നടത്തുന്ന ഭക്ഷണശാലയിൽ സാഹായിക്കുന്നതിനൊപ്പം പരിശീലനത്തിനും സമയം കണ്ടെത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
കാരാട്ടേ പരിശീലനത്തിനൊപ്പം ജൂഡോ പരിശീലനവും നടത്തുന്ന ഈ മിടുക്കി
കോട്ടയം വെസ്റ്റ് സബ് ജില്ലാ സ്കൂൾ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ, കേരള സ്റ്റേറ്റ് സ്കൂൾ റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ മത്സരങ്ങളിൽ സീനിയർ ഗേൾസ് വിഭാഗത്തിലായി നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.