സ്കൂ​ളി​ലേ​ക്ക് എ​ന്നും പ​റ​ഞ്ഞു വിടുവി​ട്ട പെ​ൺ​കു​ട്ടി എത്തിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍! ​ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടുപോയി പീഡിപ്പിച്ച പ്ര​തി പി​ടി​യി​ൽ

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട്ട് മണ്ണാർക്കാട് മണലടി കുന്നത്ത് ഹൗസിൽ അബൂബക്കർ സിദ്ധിഖ് (24) നെയാണ് കൊട്ടാരക്കര പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

Advertisements

കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട്, ഗ​ൾ​ഫി​ൽ ജോ​ലി​നോ​ക്കി വ​രു​ക​യാ​യി​രു​ന്ന പ്ര​തി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​ത്തി​ലാ​വു​ക​യും, പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. കഴിഞ്ഞ മാസം 12 ന് സ്കൂളിലേക്ക് എന്നും പറഞ്ഞു വീട് വിട്ട പെൺകുട്ടിയെ കാണാതായതിനെതുടർന്ന് മാതാപിതാക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉ​ട​ന​ടി പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി ആ​ർ.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.കാണാതായ പെൺകുട്ടി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതായി കണ്ടെത്താൻ കഴിഞ്ഞെങ്കിലും തുടർ വിവരങ്ങൾ ലഭ്യമായിരുന്നില്ല.

തുടർന്ന് വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി കഴിഞ്ഞ മാസം 12 ന് യു എ യി ൽ നിന്നും വിമാന മാർഗം തിരുവനന്തപുരം രാജ്യാന്തര വിമാനതാവളത്തിൽ എത്തുകയും പെൺകുട്ടിയെ അവിടെ നിന്നും തട്ടി കൊണ്ട് പോയതായും പോലീസ് കണ്ടെത്തി. പ്രതിയുടെ പാലക്കാടുള്ള വീട്ടിലും കേരളത്തിലും തമിഴ്നാട്ടിലുമുള്ള ബന്ധുവീടുകളിലും കൊട്ടാരക്കര പൊലീസ് അന്വേഷണം നടത്തി. ഇതിനിടയിൽ പെൺകുട്ടിയെ കണ്ടെത്തുന്നതിനായി ഹൈക്കോടതി ഹേബിയസ് കോർപസ് റിട്ട് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പ്രതിയുടെ കേരളത്തിലും തമിഴ്നാട്ടിലുമുള്ള ബന്ധു വീടുകൾ ചുറ്റിപറ്റി കൊട്ടാരക്കര പൊലീസ് ഒരു മാസത്തോളമായി നടത്തിയ വന്ന രഹസ്യ അന്വേഷണത്തിനൊടുവിൽ തമിഴ്‌നാട് തിരുപ്പൂർ പട്ടണത്തിലെ തുണിമിൽ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഒറ്റമുറി വീടുകളിൽ ഒന്നിൽ പ്രതി പെൺകുട്ടിയെ രഹസ്യമായി താമസിപ്പിച്ചിരിക്കുന്ന വിവരം ലഭിച്ചു.

പെ​ൺ​കു​ട്ടി​യെ പൊലീ​സ് അ​വി​ടെ നി​ന്നും ര​ക്ഷി​ച്ചു കൊ​ണ്ടു​വ​രി​ക​യു​മാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര എ​സ്എ​ച്ച് ഒ ​ജോ​സ​ഫ് ലി​യോ​ൺ, എ​സ്.​ഐ ദീ​പു കെ ​എ​സ്, ക​ണ്ട്രോ​ൾ റൂം ​എ​സ്ഐ ആ​ഷി​ർ കോ​ഹൂ​ർ, സീ​നി​യ​ർ വ​നി​താ പൊലീ​സ് ഓ​ഫീ​സ​ർ ജി​ജി മോ​ൾ, സി ​പി ഓ ​മാ​രാ​യ ജ​യേ​ഷ് ജ​യ​പാ​ൽ, ഷി​ബു കൃ​ഷ്ണ​ൻ, ഹ​രി എം ​എ​സ് , സ​ലി​ൽ. എ​സ്, ന​ഹാ​സ് എ, ​അ​ജി​ത് കു​മാ​ർ കെ, ​സു​ധീ​ർ എ​സ്, സ​ഖി​ൽ, എ​എ​സ്ഐ സ​ഞ്ജീ​വ് മാ​ത്യു,

സി ​പി ഒ ​മ​ഹേ​ഷ് മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന അ​ന്വേ​ഷ​ണ സം​ഘം ഒ​രു മാ​സ​ക്കാ​ല​മാ​യി കേ​ര​ള​ത്തി​ലും, ത​മി​ഴ്നാ​ട്ടി​ലു​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​തും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തും.

Hot Topics

Related Articles