പാമ്പാടി: പാമ്പാടി മീനടത്ത് വയോധികനെ തോട്ടിൽ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെ (65)യാണ് തോട്ടിൽ വീണ് കാണാതായത്. മീനടം ആശുപത്രിപ്പടിയ്ക്കു സമീപത്തെ വെള്ളം നിറഞ്ഞ തോട്ടിലാണ് ഇദ്ദേഹം വീണത്. നാട്ടുകാർ പ്രാഥമിക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
Advertisements