വൈക്കം: പൊതുജനാരോഗ്യത്തിന് ഹാനീകരമായ രീതിയിൽ മലിനജലം ഒഴുക്കൽ, മാലിന്യ സംസ്ക്കരണം എന്നിവ നടത്തിയ ഹോട്ടൽ നഗരസഭ അടപ്പിച്ചു. നഗരസഭ 22-ാംവാർഡിൽ വൈക്കം ആർ ടി ഒ ഓഫീസിന് സമീപത്തായി പ്രവർത്തിക്കുന്ന
ബർക്കാസ് ഹോട്ടലിനെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്.
ഹോട്ടലിൽ സ്ഥാപിച്ചിട്ടുള്ള ദ്രവമാലിന്യ സംസ്കരണ ടാങ്കിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുകി അസഹനീയമായ ദുർഗന്ധവും കൊതുകുശല്യവുമേറിയതിനെ തുടർന്നാണ് ശാസ്ത്രീയമായ രീതിയിൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നിർമ്മിച്ച് രേഖാമൂലം നഗരസഭയിൽ അറിയിക്കുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടണമെന്ന് നിർദ്ദേശം നൽകുകയായിരുന്നു.വൈക്കം തോട്ടുചിറയിൽ സണ്ണി എബ്രഹാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാർഡ് കൗൺസിലർ നേരിട്ട് സ്ഥാപനത്തിലെത്തി ബോധ്യപ്പെട്ട ശേഷം സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥല പരിശോധന നടത്തിയതിനെ തുടർന്നാണ് ഹോട്ടൽ അടപ്പിച്ചത്.
റോഡിലേയ്ക്ക് മാലിന്യം ഒഴുക്കി ; വൈക്കത്ത് ബർക്കാസ് ഹോട്ടൽ പൂട്ടിച്ച് നഗരസഭ

Advertisements